November 28, 2024, 6:10 am

സംസ്ഥാനത്ത് കാലവർഷം കൂടി എത്തിയതോടെ മഴ ശക്തമാകാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

മൺസൂൺ എത്തുന്നതോടെ സംസ്ഥാനത്ത് മഴ വർധിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിലെ 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ കാലവർഷം എത്തിയതിന് പിന്നാലെ ചുഴലിക്കാറ്റ് രൂപപ്പെടുന്നതിനാൽ അടുത്ത ദിവസങ്ങളിൽ മഴ വർധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.

You may have missed