April 19, 2025, 11:54 pm

ഉത്തരേന്ത്യയിൽ കനത്ത ചൂട് തുടരുന്നു

ഉത്തരേന്ത്യയിൽ ഇപ്പോഴും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഡൽഹി ഉൾപ്പെടെ വിവിധ നഗരങ്ങളിൽ താപനില 50 ഡിഗ്രിയിൽ തുടരുകയാണ്. ഒഡീഷയിൽ ചൂടിനെ തുടർന്ന് 6 സ്ത്രീകളടക്കം 10 പേർ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ബീഹാറിൽ കൊടുംചൂടിൽ ഒമ്പത് പേർ മരിച്ചു. ഝാർഖണ്ഡിൽ കഴിഞ്ഞ 36 മണിക്കൂറിനിടെ കൊടും ചൂടിൽ മൂന്ന് പേർ മരിച്ചു.

റെഡ് അലർട്ട് തുടരുകയാണ്. ചൂട് തുടരുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ആരോഗ്യ വകുപ്പും അറിയിച്ചു. ഡൽഹിയിലെ ജലക്ഷാമം പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഡൽഹി സർക്കാർ ആവശ്യപ്പെട്ടു.