November 28, 2024, 6:52 am

വിമാനത്തിന്റെ എൻജിനിൽ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം

വിമാനത്തിൻ്റെ എൻജിനിൽ കുടുങ്ങി ഒരു യുവാവ് ദാരുണമായി മരിച്ചു. ആംസ്റ്റർഡാമിലെ ഷിഫോൾ വിമാനത്താവളത്തിലാണ് സംഭവം. യാത്രാവിമാനത്തിൻ്റെ കറങ്ങുന്ന ടർബൈൻ ബ്ലേഡുകളിൽ കുടുങ്ങിയാണ് ഇയാൾ മരിച്ചതെന്ന് അധികൃതർ പറഞ്ഞു. ഡെൻമാർക്കിലെ ബില്ലുണ്ടിലേക്ക് പറന്നുയരാൻ തയ്യാറെടുക്കുകയായിരുന്നു വിമാനം. ഹബ് ടെർമിനലിനു മുന്നിലെ പ്ലാറ്റ്‌ഫോമിൽ വച്ചായിരുന്നു മരണം.

മരിച്ചയാളുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തിയിട്ടില്ല. യാത്രക്കാരെ വിമാനത്തിൽ നിന്ന് പിൻവലിച്ചതായും അന്വേഷണം ആരംഭിച്ചതായും വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള ഡച്ച് ബോർഡർ പോലീസ് പറഞ്ഞു. ഹ്രസ്വ ദൂര എംബ്രയർ ജെറ്റ് വിമാനമാണിത്. ഷിഫോളിൽ ശക്തമായ സുരക്ഷാ സംവിധാനം മറികടന്ന് എങ്ങനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല. കഴിഞ്ഞ മാസം മാത്രം ഏകദേശം 50 ലക്ഷം യാത്രക്കാരെത്തിയ തിരക്കേറിയ വിമാനത്താവളമാണ് ഷിഫോൾ.

You may have missed