November 28, 2024, 7:00 am

കൊടുംചൂടില്‍ ചുട്ടുപൊള്ളി ഉത്തരേന്ത്യ.ഡല്‍ഹിയില്‍ സൂര്യാഘാതമേറ്റ് ബീഹാര്‍ സ്വദേശി മരിച്ചു

ഉത്തരേന്ത്യ കടുത്ത ചൂടിൽ ചുട്ടുപൊള്ളുന്നു. ഡൽഹിയിൽ ബീഹാർ സ്വദേശി സൂര്യാഘാതമേറ്റ് മരിച്ചു. രണ്ട് ദിവസം കൂടി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതയിൽ തുടരും.

ഡൽഹിയിലെ താപനില 50 ഡിഗ്രി കടന്നതോടെ ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗമാണ് അനുഭവപ്പെടുന്നത്. ദർഭംഗ സ്വദേശിയായ 30കാരനാണ് ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അതേസമയം, കഴിഞ്ഞ ദിവസം ഡൽഹിയിൽ രേഖപ്പെടുത്തിയ താപനില 52.3 ഡിഗ്രി സെൽഷ്യസിൽ നിന്ന് കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡാറ്റയും സെൻസറുകളും പരിശോധിച്ചു വരികയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

You may have missed