November 28, 2024, 7:17 am

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയുടേതാണ് ഉത്തരവ്.. ഇരുവരെയും അറസ്റ്റ് ചെയ്താൽ 50,000 രൂപ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതിയുടെ ഉത്തരവിലുണ്ട്.

ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് ഒമര്‍ ലുലുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇത് സ്ഥിരീകരിക്കാൻ വാട്ട്‌സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെ നിരവധി തെളിവുകൾ കോടതിയിൽ ഹാജരാക്കി. തുടർന്ന് ഒമർ ലുലുവിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കേസ് പിന്നീട് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.

You may have missed