April 19, 2025, 11:49 pm

മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്യാബിൻ ക്രൂ പിടിയിൽ

മലദ്വാരത്തിൽ ഒളിപ്പിച്ച സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ എയർ ഇന്ത്യ എക്‌സ്പ്രസ് ക്യാബിൻ ക്രൂ പിടിയിലായത്. കൊൽക്കത്ത സ്വദേശിനി സുരഭി കാത്തൂണാണ് കണ്ണൂർ വിമാനത്താവളത്തിൽ പിടിയിലായത്.

960 ഗ്രാം സ്വർണം പിടിച്ചെടുത്തു. മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ അറ്റൻഡൻ്റായിരുന്നു സുരഭി. ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു വിമാന ജീവനക്കാരൻ മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെടുന്നത് എന്ന് ഡിആർഐ അറിയിച്ചു.