November 28, 2024, 6:56 am

കളിക്കുന്നതിനിടെ കെഎസ്ഇബി ടവർ ലൈനിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരൻ മരിച്ചു

കളിക്കുന്നതിനിടെ കെഎസ്ഇബി ടവർ ലൈനിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരൻ മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി മാലിക് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആറ് ദിവസത്തെ ചികിത്സയ്ക്കിടെയാണ് മരിച്ചത്.

മേയ് 24നായിരുന്നു അപകടം. വീടിൻ്റെ ടെറസിൽ കളിക്കുന്നതിനിടെ കയ്യിലുണ്ടായിരുന്ന വയർ മുകളിൽ കൂടി കടന്ന് പോകുന്ന 110 കെവി ലൈനിൽ തട്ടിയാണ് കുട്ടിയ്ക്ക് ഷോക്കേറ്റത്. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ മെഡിക്കൽ സ്‌കൂളിലെ ചികിത്സ ഒരാഴ്ച നീണ്ടുനിന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

You may have missed