ഇൻഡോറിൽ ആരാധനാലയങ്ങളിലെ 437 ഉച്ചഭാഷിണികൾ നീക്കം ചെയ്തതിനെതിരെ എതർപ്പുമായി മുസ്ലിം പ്രതിനിധികൾ
മധ്യപ്രദേശിലെ ഇൻഡോറിൽ വിവിധ മതങ്ങളുടെ ആരാധനാലയങ്ങളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്തതിനെതിരെ മുസ്ലീം പ്രതിനിധികൾ പ്രതിഷേധിച്ചു. 258 ആരാധനാലയങ്ങളിൽ 437 ലൗഡ് സ്പീക്കറുകൾ നീക്കം ചെയ്തു. മറുവശത്ത്, ഇൻഡോറിലെ ഷഹർ ഖാസിയുടെയും മുഹമ്മദ് ഇസ്രത്ത് അലിയുടെയും നേതൃത്വത്തിലുള്ള സംഘം ജില്ലാ കലക്ടർ ആശിഷ് സിംഗിനെ കണ്ടു.
സുപ്രീം കോടതി മാർഗനിർദേശങ്ങൾ അനുസരിച്ച് അനുവദനീയമായ ശബ്ദ നിലവാരത്തിൽ തന്നെയായിരിക്കണം ഉച്ചഭാഷിണികൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് കളക്ടറെ കണ്ട ശേഷം മുഹമ്മദ് ഇസ്രത്ത് അലി പറഞ്ഞു. ക്ഷേത്രങ്ങൾ, പള്ളികൾ തുടങ്ങിയ ആരാധനാലയങ്ങളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്തിട്ടുണ്ട്. മതസ്ഥലങ്ങളിൽ മാത്രം ഉച്ചഭാഷിണി നിരോധിക്കുന്നത് എന്തുകൊണ്ടാണെന്നും എന്നാൽ വിവാഹങ്ങളിൽ ഉച്ചത്തിലുള്ള സംഗീതം പ്ലേ ചെയ്യുന്ന ഡിജെകൾക്ക് വിലക്കില്ലെന്നും അദ്ദേഹം ചോദിച്ചു.