ബിജെപി സ്ഥാനാർത്ഥി കരണ്‍ ഭൂഷന് സിങ്ങിന്റെ വാഹനവ്യൂഹത്തിലെ കാര്‍ പാഞ്ഞുകയറിരണ്ട് യുവാക്കള്‍ മരിച്ചു
ബിജെപി സ്ഥാനാര്‍ഥിയും ബ്രിജ്ഭൂഷന് സിങ്ങിന്റെ മകനുമായ കരണ്‍ ഭൂഷന് സിങ്ങിന്റെ വാഹനവ്യൂഹത്തിലെ കാര്‍ പാഞ്ഞുകയറി രണ്ട് യുവാക്കള്‍ മരിച്ചു. ഒരു വഴിയാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു. ഗോണ്ടയിലാണ് അപകടമുണ്ടായത്. യുപി കൈസര്‍ഗഞ്ചിലെ സ്ഥാനാര്‍ത്ഥിയാണ് കരണ്‍. കേണൽഗഞ്ച്-ഹുജൂർപൂർ റോഡിൽ ബൈകുന്ത് കോളേജിന് സമീപമായിരുന്നു അപകടം.
ബൈക്ക് യാത്രികരായ റെഹാൻ ഖാൻ (17), ഷെഹ്സാദ് ഖാൻ (20) എന്നിവർ ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇരുവരെയും ഇടിച്ച കാർ നിയന്ത്രണം വിട്ട് വഴിയരികിലൂടെ നടന്നുപോവുകയായിരുന്ന സീതാദേവിയെ (60) ഇടിക്കുകയായിരുന്നുവെന്ന് കേർണൽഗഞ്ച് എസ്എച്ച്ഒ നിർഭയ് നാരായൺ സിങ് പറഞ്ഞു.