November 27, 2024, 6:32 pm

കോഴിക്കോട് ഓമശേരിയിൽ പത്തുവയസുകാരൻ മുങ്ങി മരിച്ചു

കോഴിക്കോട് ഓമശേരിയിൽ പത്തുവയസ്സുകാരൻ മുങ്ങിമരിച്ചു. മുത്തൂർ സ്വദേശി മുഹമ്മദ് അജാസാണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടെ കുളത്തിൽ കാൽ വഴുതി വീണു.

കനത്ത മഴയെ തുടർന്ന് കേരളത്തിൽ വൻ നാശനഷ്ടങ്ങളും അപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ കനത്ത മഴയിൽ കേരളത്തിൽ മാത്രം മൂന്നു പേർ മരിച്ചു. കായംകുളത്ത് കനത്ത മഴയിലും കാറ്റിലും വീട്ടുമുറ്റത്ത് തെങ്ങ് വീണ് യുവാവ് മരിച്ചു. തിരുവനന്തപുരം മുടലപ്പൊജെയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. കാഞ്ഞങ്ങാട് പുഴയിൽ കുളിക്കാനിറങ്ങിയ 14കാരൻ മുങ്ങിമരിച്ചു.

അതേസമയം സംസ്ഥാനത്ത് അടുത്ത ആറ് ദിവസം കൂടി മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്‌നാട്ടിൽ രൂപം കൊണ്ട ചുഴലിക്കാറ്റിനെ തുടർന്ന് അടുത്ത 6 ദിവസത്തേക്ക് സംസ്ഥാനത്ത് മഴ തുടരാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

You may have missed