May 18, 2025, 11:50 pm

കുടുംബ കലഹത്തിനിടെ ഭാര്യയുടെ തലവെട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കുടുംബ വഴക്കിനിടെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കിയിരുന്നു. കർണാടക തുംകൂരിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

ഹോസ്പേട്ട് വില്ലേജിൽ വാടകയ്ക്ക് താമസിച്ചിരുന്ന ശിവറാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. തടിമില്ലിൽ കൂലിപ്പണിക്കാരനായി ജോലി ചെയ്തിരുന്ന ഇയാൾ ഭാര്യ പുഷ്പയുമായി പലപ്പോഴും വഴക്കിട്ടിരുന്നു. ശിവമുഗ ജില്ലയിലെ സാഗര ടൗൺ സ്വദേശികളായ പുഷ്പയ്ക്കും ശിവറാമിനും എട്ട് വയസ്സുള്ള മകനുണ്ട്. തിങ്കളാഴ്ച വൈകുന്നേരവും ദമ്പതികൾ തമ്മിൽ വഴക്ക് തുടർന്നു. തുടർന്ന് ശിവറാം ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം അടുക്കളയിലേക്ക് കൊണ്ടുപോയി കഷണങ്ങളാക്കി. പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.