November 28, 2024, 9:12 am

നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു കടന്നു; നാലാം ദിവസം പ്രതി പിടിയില്‍

വയനാട്ടിൽ വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിൽ വാഹനത്തിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതിയെ നാല് ദിവസത്തിനകം പോലീസ് പിടികൂടി. കോഴിക്കോട് നടക്കാവ് നാലുകുടിപറമ്പ് വീട്ടില്‍ എന്‍.പി മുഹമ്മദ് സുഹൈല്‍ (23) ആണ് വൈത്തിരി പൊലീസിന്‍റെ പിടിയിലായത്. വൈത്തിരിയിലെ അജന്ത സ്റ്റുഡിയോയ്ക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയില്‍ നിന്ന് മൊബൈൽ ഫോൺ എടുത്തു.

കഴിഞ്ഞ 22നാണ് മോഷണം നടന്നത്. പോലീസ് അന്വേഷണം നടത്തി 26ന് പ്രതിയെ പിടികൂടി. വൈത്തിരി പോലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ പി.വി. പ്രശോബിൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സബ് ഇന്‍സ്പെക്ടര്‍മാരായ എന്‍.കെ മണി, എച്ച് അഷ്റഫ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷാലു ഫ്രാന്‍സിസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

You may have missed