പാറ്റ്നയിൽ കോളേജ് കാമ്പസിൽ 22 കാരനായ വിദ്യാർത്ഥിയെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
പാറ്റ്നയിൽ കോളേജ് കാമ്പസിൽ 22 കാരനായ വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഈ കേസിൽ അവസാന വർഷ കോളേജ് വിദ്യാർത്ഥിയായ ചന്ദൻ യാദവ് അറസ്റ്റിലായി. ബിഎൻ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി ഹർഷ് രാജാണ് ഇന്നലെ കൊല്ലപ്പെട്ടത്. പരീക്ഷ എഴുതാൻ കോളേജിലെത്തിയ ഹർഷ് രാജ്, മുഖംമൂടി ധരിച്ചെത്തിയവർ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഹർഷ് രാജിനെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.
കേസിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റൊരു പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സിറ്റി എംപി ഭരത് സോണി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വർഷം ദസറ പരിപാടിക്കിടെയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. ഇതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. അതിനിടെ, ക്യാമ്പസിൽ വെച്ച് അക്രമികൾ ഹർഷ് രാജിനെ വടികൊണ്ട് അടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കൂടുതൽ അന്വേഷണത്തിനായി കാമ്പസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.