April 2, 2025, 4:51 am

ഒൻപതാം മാസത്തിൽ അമലപോൾ പിന്നണി ഗായികയായി…

സൂപ്പർ ഹിറ്റ് ചിത്രം കൂമന് ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫലി നായകനായ ചിത്രം ലെവൽ ക്രോസിന് വേണ്ടിയാണ് അമല പോൾ പാടിയിരിക്കുന്നത്. അഭിനയത്തിന് പുറമെ ആദ്യമായി പാടിയ സന്തോഷത്തിലാണ് താരമിപ്പോൾ. വരാൻ പോകുന്ന തന്റെ കുഞ്ഞിനുള്ള സമ്മാനമാണ് തന്റെ ഈ അവസരമെന്നും അമല പങ്കുവെച്ചു. വിശാൽ ചന്ദ്രശേഖർ ഈണം നൽകിയ പാട്ടാണ് അമല പാടിയത്. ലെവൽ ക്രോസ്സ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അമല ചിത്രത്തിനായി പാടിയ കാര്യം സംവിധായകൻ അർഫാസ് അയൂബ് പുറത്ത് വിട്ടത്. അമല പാടിയ പാട്ട് യൂട്യൂബിൽ റിലീസ് ചെയ്തു. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്.

അമലയെക്കൊണ്ട് പാടിപ്പിക്കാൻ താൻ കുറച്ച് പാടുപെട്ടെന്ന് അർഫാസ് തമാശരൂപത്തിൽ പറഞ്ഞു. താൻ ലൊക്കേഷനിൽ വെറുതെയിരുന്നപ്പോൾ പാടിയ മൂളിപ്പാട്ട് കേട്ടാണെന്ന് തോന്നുന്നു തന്നെകൊണ്ട് പഠിപ്പിച്ചതെന്ന് അമലയും മറുപടി നൽകി. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് സംവിധായകൻ അർഫാസ് അയൂബ്.മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്ജറ്റ് മൂവിയായ മോഹൻലാൽ നായകനായെത്തുന്ന “റാം” ന്റെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ലെവൽ ക്രോസിന്‍റെ
കഥയും തിരക്കഥയും അർഫാസിന്റേതാണ്. ആസിഫ്, അമല,ഷറഫു കോമ്പിനേഷൻ ആദ്യമായി വരുന്ന ചിത്രം കൂടി ആയിരിക്കും ഇത്.

ആസിഫ് അലി,ഷറഫുദ്ദീൻ അമലാപോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഒരു ത്രില്ലറാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ് വമ്പൻ തുകയ്ക്ക് തിങ്ക് മ്യൂസിക് സ്വന്തമാക്കിയിരുന്നു. താരനിരയിൽ മാത്രമല്ല ടെക്നിക്കൽ ടീമിലും ഗംഭീര നിര തന്നെയുണ്ട്. വിശാൽ ചന്ദ്രശേഖറിന്റെ സംഗീതത്തിന് വരികൾ എഴുതിയത് വിനായക് ശശികുമാർ. ചായഗ്രഹണം അപ്പു പ്രഭാകർ. ജെല്ലിക്കെട്ട് ചുരുളി,നൻപകൽ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റർ. സംഭാഷണം ആദം അയൂബ്ബ്. സൗണ്ട് ഡിസൈനർ ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം ലിന്റ്റ ജീത്തു. മേക്കപ്പ് റോണക്സ് സേവ്യർ. പ്രൊഡക്ഷൻ ഡിസൈനർ പ്രേം നവാസ്. പി ആർ ഓ മഞ്ജു ഗോപിനാഥ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ജൂൺ രണ്ടാം വാരം തീയറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *