April 19, 2025, 11:53 pm

അബ്ദുൽ റഹീമിന്റെ മോചനം; 47 കോടി രൂപ ലഭിച്ചതായി റിയാദിലെ നിയമ സഹായ സമിതി ഭാരവാഹികൾ

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൌദിയിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി 47 കോടി രൂപ ലഭിച്ചതായി റിയാദിലെ അബ്ദുൽ റഹീം നിയമ സഹായ സമിതി ഭാരവാഹികൾ . 15 വയസുള്ള സൗദി പൗരൻ അനസ് അൽശഹ്‌രി കൊല്ലപ്പെട്ട കേസിലാണ് അബ്ദുൽ റഹീമിന് കോടതി വധശിക്ഷ വിധിച്ചത്അബ്ദുൽ റഹീമിന്റെ മോചനത്തിനായി നാട്ടിൽ രൂപീകരിച്ച സർവ കക്ഷി സഹായ സമിതിയുടെ മേൽ നോട്ടത്തിലാണ് 47 കോടി രൂപ സമാഹാരിച്ചത്.

മരിച്ച സൗദി ബാലന്റെ അനന്തരവകാശികളുമായോ അല്ലെങ്കിൽ ഇവർ അധികാരപ്പെടുത്തിയ വക്കീൽ മുഖേനെയോ അനുരജ്ഞന കരാറിൽ ഒപ്പ് വെക്കുന്നതോടെ കേസിന്റെ പ്രധാന ഘട്ടം പൂർത്തിയാകും.