November 28, 2024, 11:01 am

രണ്ടാം ലോക മഹായുദ്ധ കാലത്തെ വിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടു

രണ്ടാം ലോക മഹായുദ്ധ കാലത്തെ വിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടു. ബ്രിട്ടനിലെ ലിങ്കൺഷെയറിലാണ് സംഭവം ശനിയാഴ്ച രാവിലെ കാൻസ്‌ബിയിൽ റോയൽ എയർഫോഴ്‌സിൻ്റെ ചെറുവിമാനം തകർന്നുവീണ് തീപിടിച്ചു. ഒന്നാം ലോക മഹായുദ്ധത്തിലെ പൈലറ്റുമാരെ അനുസ്മരിക്കുന്ന ബ്രിട്ടൻ യുദ്ധ സ്മാരകത്തിൻ്റെ ഭാഗമാണ് തകർന്ന വിമാനം.

റോയൽ എയർഫോഴ്സ് ബേസിന് സമീപമുള്ള വയലിലാണ് വിമാനം തകർന്നുവീണത്. ഒസ്പിറ്റ്ഫയർ എന്ന വിഭാഗത്തിലുള്ള ചെറുവിമാനമാണ് തകർന്നത്. വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്പിറ്റ്ഫയർ ഇനത്തിലുള്ള ആറ് വിമാനങ്ങളും ഹരിക്കെയ്ൻ വിഭാഗത്തിലെ രണ്ട് വിമാനങ്ങളും ഒരു ലാൻകാസ്റ്റർ, ഒരു സി47 ഡകോട്ട, രണ്ട് ചിപ്പ്മങ്ക് വിമാനങ്ങളുമാണ് ബാറ്റിൽ ഓഫ് ബ്രിട്ടൻ മെമ്മോറിയലിന്റെ ഉടമസ്ഥതയിലുള്ളത്. വില്യം രാജകുമാരനെയും ഡച്ചസ് കേറ്റിനെയും പോലുള്ളവർ പൈലറ്റിൻ്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി.

You may have missed