കൊല്ലത്ത് ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ
കൊല്ലത്ത് ദമ്പതികൾ തൂങ്ങിമരിച്ചു. കൊല്ലം ചിതാറിൽ ഓട്ടോറിക്ഷാ ഡ്രൈവറെയും ഭാര്യയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേഴുമുട സ്വദേശി ധർമരാജൻ (53), ഭാര്യ മായ (45) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ റബ്ബർ ഷെഡിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സാമ്പത്തിക ബുദ്ധിമുട്ട് മൂലമാകാം ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. സംഭവത്തിനിടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. കേസിൽ കൂടുതൽ തെളിവെടുപ്പ് തുടരുകയാണെന്ന് പോലീസ് പറഞ്ഞു.