November 28, 2024, 11:03 am

കുട്ടിപ്പാറയിൽ 60 അടി താഴ്ചയുള്ള കിണറ്റിലെ വെള്ളവും 16 റിങ്ങുകളും താഴ്ന്നുപോയി

പയനാട്-കുട്ടിപ്പാറയിൽ 60 അടി താഴ്ചയും 16 റിങ്ങ് ആഴവുമുള്ള കിണർ താഴ്ന്നുപോയി . കൊട്ടിപ്പാല പഴുക്കാല വിജയൻ്റെ വീടിന് സമീപത്തെ കിണറ്റിൽ നിന്നാണ് വെള്ളവും റിങ്ങും അപ്രത്യക്ഷമായത്. ഇന്നലെ രാവിലെ വീട്ടുകാർ വെള്ളമെടുക്കാൻ പോയപ്പോഴാണ് കിണർ താഴ്ന്ന നിലയിൽ കണ്ടത്

വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ കിണർ താഴ്ന്ന കൂട്ടത്തിൽ നഷ്ടം ആയി . വേനൽക്കാലത്ത് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാവുന്ന വറ്റാത്ത ജലധാരയാണിത്. സമീപവാസികളും ഈ കിണറിനെയാണ് ആശ്രയിക്കുന്നത്. ഈ കിണറിനു ഏകദേശം 30 വർഷം പഴക്കമുണ്ട്. നിലവിൽ എല്ലാ വീടുകളും ജല അതോറിറ്റിയുടെ പൈപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നത്. നികുതി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. ജിയോളജി വിഭാഗത്തിനു റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

You may have missed