November 28, 2024, 11:25 am

എച്ചിപ്പാറയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ യുവാക്കളെ കൊണ്ട് രാജവെമ്പാലയെ പിടിപ്പിക്കുന്ന വീഡിയോ പുറത്ത്

എച്ചിപ്പാറയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ യുവാക്കളെ കൊണ്ട് രാജവെമ്പാലയെ പിടിപ്പിക്കുന്ന വീഡിയോ പുറത്ത്. യാതൊരു മുൻകരുതലുകളുമില്ലാതെയാണ് പാമ്പിനെ സംഭവസ്ഥലത്ത് പിടികൂടിയതെന്നാണ് സൂചന. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. എച്ചിപ്പാറ പുഴയുടെ തീരത്തെ മണൽക്കുഴിയിൽ രാജവെമ്പാല കയറുന്നത് ആദ്യമായി നാട്ടുകാർ കണ്ടു. തുടർന്ന് വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ നാട്ടുകാരായ യുവാക്കളോട് പാമ്പിനെ പിടിക്കാൻ ആവശ്യപ്പെട്ടു.

സംഭവസ്ഥലത്തുണ്ടായിരുന്ന രണ്ട് യുവാക്കളും നിരവധി ബീറ്റ് ഫോറസ്റ്ററി ജീവനക്കാരും പാമ്പിനെ പിടിക്കാൻ ശ്രമം തുടങ്ങി. കരികല്ലുകൾ മാറ്റുന്നതിനിടെ പാമ്പ് പുറത്തേക്ക് ചാടി. കൂടെയുള്ള ഒരാൾ പാമ്പിൻ്റെ വാലിൽ പിടികൂടിയെങ്കിലും പത്തി വിടർത്തി കൊത്താൻ ഒരുങ്ങുന്നതും പിന്നീട് പാമ്പ് കൈയ്യിൽ നിന്ന് വഴുതിപോകുന്നതും ദൃശ്യങ്ങളിൽ കാണാം. പുഴയിൽ ചാടിപ്പോയ പാമ്പിനെ യുവാവ് വീണ്ടും പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.

You may have missed