November 27, 2024, 6:33 pm

യൂട്യൂബ് റിവ്യൂവറുടെ ‘ടർബോ’ സിനിമ റിവ്യൂവിനെതിരെ നടപടിയുമായി മമ്മൂട്ടി കമ്പനി

യൂട്യൂബ് റിവ്യൂവറുടെ ‘ടർബോ’ സിനിമ റിവ്യൂവിനെതിരെ നടപടിയുമായി മമ്മൂട്ടി കമ്പനി.”ടർബോ” എന്ന സിനിമയുടെ ഔദ്യോഗിക പോസ്റ്റർ റിവ്യൂവിനുള്ള പ്രിവ്യൂ ചിത്രമായി ഉപയോഗിച്ചു. ഇതിനെതിരെയാണ് കോപ്പിറൈറ്റ് ലംഘനം ചൂണ്ടിക്കാട്ടി മമ്മൂട്ടി കമ്പനി രംഗത്തെത്തിയത് ഈ വീഡിയോ പിന്നീട് YouTube-ൽ നിന്ന് നീക്കം ചെയ്തു.

വിമർശകരിൽ നിന്ന് ടർബോയ്ക്ക് നെഗറ്റീവ് അവലോകനങ്ങൾ ലഭിച്ചു. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ഈ ചിത്രത്തോട് നിരൂപകർ മോശമായി പ്രതികരിച്ചുവെന്ന് പറഞ്ഞ് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. നെ​ഗറ്റീവ് റിവ്യൂ ചെയ്തതിനാലാണ് മമ്മൂട്ടി കമ്പനി നടപടിയുമായി രംഗത്ത് വന്നത് എന്ന ആരോപണവുമുണ്ട്.

ഇതേ വിമർശകനെതിരെ നിർമ്മാതാവ് സിയാദ് ഖോക്കൽ നേരത്തെ പരാതി നൽകിയിരുന്നു. ‘മാരിവില്ലിൻ ഗോപുരങ്ങൾ എന്ന ചിത്രത്തിന് മോശം അഭിപ്രായം നൽകിയ നിരൂപകനെതിരെ സിയാദ് കോക്കർ പരാതി നൽകിയത്.

You may have missed