കൊവിഷീൽഡ് പിൻവലിച്ച് ആസ്ട്രസെനെക
കോവിഡ് വാക്‌സിനുകൾ അപൂർവ്വമായി പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു എന്ന വാർത്ത വന്ന് ആഴ്ചകൾക്ക് ശേഷം AstraZeneca അതിൻ്റെ CoviShield വാക്സിൻ തിരിച്ചുവിളിക്കുന്നു. വാണിജ്യപരമായ കാരണങ്ങളാലാണ് ഈ നീക്കമെന്ന് ആസ്ട്രാസെനെക്ക പറയുന്നു.
ലോകമെമ്പാടും ഉപയോഗിക്കുന്ന വാക്സിനുകളിൽ ഒന്നാണ് ആസ്ട്രസെനെക്കയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ചേർന്ന് വികസിപ്പിച്ച കോവിഡ് വാക്സിൻ. ഈ വാക്സിൻ “കോവിഷീൽഡ്” എന്ന പേരിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തു.
വാക്‌സിൻ ഉദ്പാദിപ്പിക്കാനുള്ള അവകാശം എല്ലാവരിൽ നിന്നും എടുത്തുമാറ്റിയ ആസ്ട്രസെനെക വാക്‌സിന്റെ ഉപയോഗവും തടഞ്ഞിട്ടുണ്ട്.