May 18, 2024, 11:04 pm

നവകേരള ബസിന്റെ വാതിൽ തകരാറായതിൽ വിശദീകരണവുമായി ഗതാഗതവകുപ്പ്

നവകേരളത്തിൽ ബസിൻ്റെ വാതിൽ തകർന്ന സംഭവത്തിൽ വിശദീകരണവുമായി ഗതാഗത വകുപ്പ്. ബസിൻ്റെ വാതിലിന് മെക്കാനിക്കൽ തകരാറുകളില്ലെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. അബദ്ധത്തിൽ ആരോ എമർജൻസി ബട്ടണിൽ അമർത്തിയതാണ് കാരണം. ഡ്രൈവർമാരുടെ പരിചയക്കുറവുമൂലം തകരാർ ഉടൻ പരിഹരിക്കാൻ കഴിയുന്നില്ലെന്നും ഗതാഗതവകുപ്പ് അറിയിച്ചു.

ആദ്യ പൊതു സർവീസ് ‘നവകേരള ബസ്’ ഇന്ന് ആരംഭിച്ചു. കോഴിക്കോട്ട് നിന്ന് ബെംഗളൂരുവിലേക്ക് ഗരുഡ പ്രീമിയം സർവീസ് പുലർച്ചെ നാലരയോടെ ആരംഭിച്ചു. യാത്ര തുടങ്ങി അൽപസമയത്തിനകം ഹൈഡ്രോളിക് വാതിൽ തകർന്നു. ഇടയ്ക്കിടെ ബസിൻ്റെ വാതിൽ തനിയെ തുറന്നു. സുൽത്താൻ ബത്തേരിയിലെത്തി വാതിലിൻ്റെ തെറ്റ് തിരുത്തി.

ശക്തമായി കാറ്റ് അടിക്കാൻ തുടങ്ങിയതോടെ കാരന്തൂർ എത്തിയപ്പോൾ ബസ് നിർത്തി. യാത്രക്കാരുടെ നേതൃത്വത്തിൽ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതിൽ കെട്ടിവച്ച് യാത്ര തുടരുകയായിരുന്നു. തുടർന്നു ബത്തേരി ഡിപ്പോയിൽനിന്ന് വാതിലിന്റെ തകരാർ പരിഹരിച്ചു. എമർജൻസി എക്സിറ്റ് സ്വിച്ച് ഓൺ ആയി കിടന്നതാണ് പ്രശ്നത്തിന് കാരണമെന്നാണ് വിവരം.