May 6, 2025, 1:51 pm

വിശ്രമമുറി നവീകരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ടിടിഇമാർ സമരത്തിൽ

വിശ്രമമുറി നന്നാക്കാത്തതിൽ പ്രതിഷേധിച്ചാണ് ടിടിഇമാർസമരത്തിനിറങ്ങിയത്. ഒലവക്കോട്, ഷൊർണൂർ, മംഗളൂരു ജംക്‌ഷൻ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളിൽ കിടന്ന് ടിടിഇമാർ പ്രതിഷേധിക്കുന്നു. വിശ്രമമുറി നവീകരിക്കാൻ റെയിൽവേ ബോർഡ് ഉത്തരവിട്ടിട്ടും വകുപ്പ് നടപ്പാക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

ജോയിൻ്റ് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ടോയ്‌ലറ്റുകളിൽ കുടിവെള്ളവും കാൻ്റീനും വേണമെന്നാണ് സമരക്കാരുടെ ആവശ്യം. ടിടിഇ സ്ത്രീകൾക്ക് പ്രത്യേക ടോയ്‌ലറ്റ് വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.