November 27, 2024, 4:20 pm

പുല്ലൂരാൽ നെടിയോടത്ത് കൺവെൻഷൻ സെന്റർ ഉദ്ഘാടനവും, അനാഥകളായ 10 കുട്ടികളുടെ വിവാഹവും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു

പുല്ലൂർ: പുല്ലൂരാൽ നെടിയോടത്ത് കൺവെൻഷൻ സെന്റർ ഉദ്ഘാടനവും, അനാഥകളായ 10 കുട്ടികളുടെ വിവാഹവും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ പ്രാർത്ഥനയോടെയും കാർമികത്വത്തിലും നിർവഹിച്ചു. കുറുക്കോളി മൊയ്തീൻ എംഎൽഎ യുടെ അധ്യക്ഷതയിൽ മന്ത്രി വി അബ്ദുറഹിമാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
നെടിയോടത്ത് കുടുംബം പുല്ലൂർ മഹല്ല് കമ്മിറ്റിക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ നെടിയോടത്ത് മൊയ്തീൻകുട്ടി ഹാജിയിൽ നിന്നും മഹല്ല് പ്രസിഡണ്ട് ഹുസൈൻ കോയ തങ്ങൾ ഏറ്റുവാങ്ങി.
ഹത്തീബ് ഹുസൈൻ ഫൈസി, മുജീബ് റഹ്മാൻ ഫൈസി, സയ്യിദ് തുറാബ് മുഹമ്മദ് സഖാഫി, ടി ബീരാൻകുട്ടി ഹാജി, പഞ്ചായത്ത് പ്രസിഡണ്ട് പി പുഷ്പ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി ഇസ്മായിൽ, പഞ്ചായത്ത് മെമ്പർമാരായ എ മോഹനൻ, നുസൈബ, സിപി വേലായുധൻ, വസന്ത, ലില്ലി ഗഫൂർ, ഫൈസൽ എരണിക്കൽ,എ എ കെ മുസ്തഫ, നെടിയോടത്ത് കൺവെൻഷൻ സെന്റർ ഡയറക്ടർമാരായ നാസർ, ശരീഫ്, സഫീർ, എന്നിവർക്ക് പുറമെ നടിയോടത്ത് ഹംസ ഹാജി, നെടിയോടത്ത് കുടുംബ കൂട്ടായ്മ പ്രസിഡന്റ് കോയക്കുട്ടി ഹാജി, ഭാരവാഹികളായ മരക്കാർ ഹാജി, ബാവ ഹാജി, സുനീർ വാണിയന്നൂർ, ഹുസൈൻ തലക്കടത്തൂർ തുടങ്ങി ജനപ്രതിനിധികളുടെയും, പൗരപ്രമുഖരുടെയും, നാട്ടുകാരുടെയും, അയൽ പ്രദേശത്തുകാരുടെയും, സാന്നിധ്യം ശ്രദ്ധേയമായി. ആറായിരത്തിൽ പരം ആളുകൾക്ക് ഭക്ഷണം ഒരുക്കി.

You may have missed