മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞതിലെ സത്യവും കള്ളവും
1) ഡ്രൈവര്‍ ലഹരി ഉപയോഗിച്ചു. താന്‍ അതു കണ്ടു
(പൊലീസ് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ ഡ്രൈവര്‍ ലഹരി ഉപയോഗിച്ചതായി തെളിഞ്ഞില്ല)
2) തങ്ങള്‍ സഞ്ചരിച്ച കാര്‍ കുറുകെ ഇട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ടില്ല..
(പുറത്തുവന്ന വീഡിയോയില്‍ കാര്‍ ബസിന് കുറുകെ കിടക്കുന്നത് വ്യക്തം. വാഹനം കുറുകെ ഇട്ടിരിക്കുന്നത് സീബ്രാലൈനിലാണ്. അതു മാത്രം മതി എംഎല്‍എക്കെതിരെയും മേയര്‍ക്കെതിരെയും കേസെടുക്കാന്‍)
3) കെഎസ്ആര്‍ടിസി ഡ്രൈവര്‍ വാഹനം ഓടിക്കുന്നതിനിടെ ലൈംഗിക ആഗ്യം കാണിച്ചു.
(ഡ്രൈവര്‍ മാപ്പ് പറയാന്‍ മേയറെ ഫോണ്‍ വിളിച്ചപ്പോള്‍ ഒരിക്കല്‍ പോലും അവര്‍ ഇക്കാര്യം പറയുന്നില്ല. അതു പോലെ തന്നെ കാറിന് പുറകെ രാത്രിയില്‍ ലൈറ്റ് ഇട്ട് വരുന്ന കെഎസ്ആര്‍ടിസി ഡ്രൈവറെ മുന്നിലുള്ള ഇവര്‍ എങ്ങനെ കാണാനാണ്)
4) എംഎല്‍എയും താനും വന്ന് ചോദ്യം ചെയ്തപ്പോഴും ഡ്രൈവര്‍ സീറ്റില്‍ നിന്ന് ഇറങ്ങിയില്ല.
(കെഎസ്ആര്‍ടിസിയുടെ ചട്ടം അനുസരിച്ച് ഡിപ്പോയില്‍ അല്ലാതെ ബസ് അപകടത്തില്‍പ്പെട്ടാല്‍ മാത്രമെ സീറ്റില്‍ നിന്ന് ഇറങ്ങാവൂ.)
5) യാത്രക്കാരെ ബസില്‍ കയറി എംഎല്‍എ ഇറക്കിവിട്ടില്ല.
(തൃശൂര്‍-തിരുവന്തപുരം റൂട്ടില്‍ ബുക്കിങ്ങ് എടുത്ത ഓടുന്ന ബസാണ് മേയറും സംഘവും തടഞ്ഞത്. ബസില്‍ യാത്രചെയ്തവരുടെ ഫോണ്‍ നമ്പര്‍ കെഎസ്ആര്‍ടിസിയുടെ കൈയില്‍ ഉണ്ട്. ഇവരെ ഇന്നലെ വിളിച്ചപ്പോള്‍ മേയര്‍ക്കും എംഎല്‍എയ്ക്കും എതിരായാണ് മൊഴി കൊടുത്തത്)
6) മാധ്യമങ്ങള്‍ എല്ലാത്തവണയും കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ഭാഗം കേള്‍ക്കാറില്ല. ഇക്കുറി ഡ്രൈവര്‍ക്ക് പ്രാധാന്യം കൊടുത്തു.
(മേയറുടെ സ്വരം മാത്രം കൊടുക്കാനല്ല മാധ്യമങ്ങള്‍ ഇവിടെയുള്ളത്. രണ്ടു പക്ഷവും കൊടുത്തു. പൊതുജനങ്ങള്‍ക്ക് കാര്യം ബോധ്യമായി)
സാധാരണക്കാരനായ ഒരു താല്‍ക്കാലിക കെഎസ്ആര്‍ടിസി ജീവനക്കാരനെതിരെ ഇത്ര പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കരുത്. അയാള്‍ പച്ചരി വാങ്ങിക്കാനാണ് രാത്രിയിലും 715 രൂപയ്ക്ക്
ജോലി ചെയ്യുന്നത്. അതു അധികാരം കൊണ്ട് ഇന്ന് കളഞ്ഞിട്ടുണ്ട്…
ഒരുത്തനെ കുടുക്കാനായി ബോധപൂര്‍വം ലൈംഗിക അധിക്ഷേപം ഉയര്‍ത്തുന്നത് ശരിയല്ല. മേയര്‍ എന്ന പദവി പൊതുജനത്തിന്റെ മേത്ത് കേറി മേയാനുള്ളതല്ല.