ഒമാനിലെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ്ക്ക് സാധ്യത

ഒമാൻ സുൽത്താനേറ്റിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാത്രി 11 മണി വരെ കാറ്റും ആലിപ്പഴ വർഷവും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
അൽ ബുറൈമി, അൽ ദാഹിറ, മസ്‌കറ്റ്, അൽ ദഖിലിയ, നോർത്ത് അൽ ഷർഖിയ, സൗത്ത് അൽ ബത്തിന, നോർത്ത് അൽ ബത്തിന, മുസന്ദം എന്നീ പ്രവിശ്യകളിൽ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 20-50 മില്ലിമീറ്റർ മുതൽ വ്യത്യസ്‌ത തീവ്രതയുള്ള മഴയും 20-35 നോട്ട് കാറ്റിൻ്റെ വേഗതയും സാധ്യമാണ്.