May 18, 2024, 6:34 pm

ഈരാറ്റുപേട്ട വട്ടക്കയത്ത് എൽ ഡി എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചു കയറി 6 പേർക്ക് പരുക്ക്

ഈരാറ്റുപേട്ട എൽഡിഎഫ് കമ്മിറ്റി ഓഫീസിലേക്ക് കാർ ഇടിച്ചുകയറി ആറ് പേർക്ക് പരിക്കേറ്റു. തൊടുപുഴയിൽ നിന്ന് പാലുമായി വന്ന ട്രക്കാണ് അപകടത്തിന് കാരണമായത്. നാല് പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. ഡ്രൈവറുടെ ഉറക്കമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കുന്നുമ്മ സ്വദേശി സിറാജ്, വടക്കേപ്പറമ്പ് സ്വദേശി തങ്കമണി, ഇടക്കളമറ്റ സ്വദേശി സക്കീർ, ആലുംതറ സ്വദേശി കുഞ്ഞാലുമ്മ, ചോച്ചുപറമ്പ് സ്വദേശി ബഷീർ, വാഴമാമാത സ്വദേശി അജീഷ് എന്നിവർക്കാണ് പരിക്കേറ്റത്.