May 5, 2025, 4:27 pm

ഗാസയിൽ കൂട്ടമായി കുഴിച്ചിട്ട 180 മൃതദേഹങ്ങള്‍ കണ്ടെത്തി

ഗാസയിലെ ഖാൻ യൂനിസിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന കൂട്ടക്കുഴിമാടം കണ്ടെത്തി. ഖാൻ യൂനിസിലെ നാസർ മെഡിക്കൽ കോംപ്ലക്‌സിൽ 180 മൃതദേഹങ്ങൾ ഒരുമിച്ച് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഏപ്രിൽ 7 ന് ഇസ്രായേൽ സൈന്യം ഇവിടെ നിന്ന് പിൻവാങ്ങിയതിന് ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഫലസ്തീൻ സിവിൽ ഡിഫൻസ് ഫോഴ്‌സ് അംഗങ്ങളും രക്ഷാപ്രവർത്തകരും ചേർന്ന് ഇസ്രായേൽ സേന കുഴിച്ച് മൂടിയ നിലയിൽ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്.

പ്രായമായ സ്ത്രീകളുടെയും കുട്ടികളുടെയും യുവാക്കളുടെയും മൃതദേഹങ്ങളും ഇവിടെ നിന്ന് കണ്ടെത്തി. മൃതദേഹത്തിനായുള്ള തിരച്ചിൽ വരും ദിവസങ്ങളിലും തുടരുമെന്ന് ഫലസ്തീൻ എമർജൻസി റിലീഫ് ഓർഗനൈസേഷൻ പ്രസ്താവനയിൽ അറിയിച്ചു. മുമ്പ് അൽ-ഷഫ ആശുപത്രിക്ക് സമീപം നിരവധി മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. അടുത്തിടെ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ശേഖരിക്കുന്നുണ്ടെന്നാണ് നിഗമനം. മരിച്ചവരും കുഴിച്ചിട്ടവരുമായ ചിലർ ആശുപത്രി രോഗികളാണ്. ബാൻഡേജിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം തിരിച്ചറിഞ്ഞ ബന്ധുക്കൾ ദേഹാസ്വാസ്ഥ്യമുണ്ടെന്ന് സ്ഥിരീകരിച്ചു.