കെഎസ്ആര്‍ടിസിയില്‍ മദ്യപിച്ചു ജോലി ചെയ്ത ജീവനക്കാര്‍ക്കെതിരെ വീണ്ടും നടപടി
കെഎസ്ആർടിസിയിൽ മദ്യപിച്ച് ജോലി ചെയ്ത ജീവനക്കാർക്കെതിരെ പുതിയ നടപടി. 97 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. കൂടാതെ 40 താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഡ്യൂട്ടിക്കിടെ മദ്യപിച്ച് ജോലിക്ക് വന്നതിന് ജീവനക്കാർക്കെതിരെയാണ് നടപടി. രണ്ടാഴ്ചത്തെ ഓഡിറ്റിങ്ങിലൂടെയാണ് നടപടിക്രമങ്ങൾ നടത്തിയത്.
ഡ്യൂട്ടിക്ക് വരുന്ന സ്ത്രീകളൊഴികെ എല്ലാ ജീവനക്കാരെയും ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിക്കണമെന്നും ജീവനക്കാർ മദ്യപിച്ചിട്ടില്ലെന്ന് പരിശോധിച്ച ശേഷമേ ഡ്യൂട്ടിക്ക് എത്തിക്കാവൂ എന്ന ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു പരിശോധന.
മുമ്പ് 100 ജീവനക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നിരുന്നു. മദ്യപിച്ച് ജോലി കാണിച്ചതിന് സ്റ്റേഷൻ മാനേജരെയും വെഹിക്കിൾ മാനേജരെയും അറസ്റ്റ് ചെയ്തു.