പത്തനംതിട്ടയിൽ കാണാതായ പെൺകുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്

പത്തനംതിട്ടയിൽ കാണാതായ പെൺകുട്ടികളെ മണിക്കൂറുകൾക്കകം പൊലീസ് കണ്ടെത്തി. മണിക്കൂറുകൾക്കകം പത്തനംതിട്ടയിൽ റാന്നിയിലെ എൻജിഒ പ്രവർത്തകരുടെ കാണാതായ പെൺമക്കളെ പൊലീസ് കണ്ടെത്തി.
ഇന്ന് രാവിലെയാണ് 12 വയസുകാരിയെയും 14 വയസുള്ള പെൺകുട്ടിയെയും വീട്ടിൽ നിന്ന് കാണാതായത്. രാവിലെ ഏഴ് മണിയോടെയാണ് തിരുവല്ലയിലെ സിസിടിവി പരിശോധനയിൽ കുട്ടികളെ കണ്ടെത്തിയത്. അമ്മ വഴക്കുണ്ടാക്കിയതിനെ തുടർന്ന് കുട്ടികൾ വീടുവിട്ടിറങ്ങിയതായി പോലീസ് പറഞ്ഞു.