April 28, 2025, 4:06 am

കെഎസ്ആർടിസിയിൽ കൂട്ട നടപടി. മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി

കെഎസ്ആർടിസിയിൽ വൻ നടപടി. മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആർടിസി ജീവനക്കാർക്കെതിരെയാണ് നടപടി. 74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു. കെഎസ്ആർടിസിയിലെ 26 താൽക്കാലിക സ്വിഫ്റ്റ് ജീവനക്കാരെയും പകരം ജോലിക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു.

രണ്ടാഴ്ചത്തെ പരിശോധനയിലാണ് നടപടികൾ സ്വീകരിച്ചത്. പരിശോധനയിൽ 49 ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്തു. സിബി മന്ത്രി ഗണേഷ് കുമാറിൻ്റെ നിർദേശപ്രകാരമാണ് വിവിധ വകുപ്പുകളിൽ പരിശോധന നടത്തിയത്.