May 2, 2025, 3:49 am

മൂലങ്കാവിൽ മുത്തങ്ങ വനമേഖലയിൽ കാട്ടുതീ പടരുന്നു

മുളങ്കാവിലെ മുത്തങ്ങ വനമേഖലയിൽ കാട്ടുതീ പടരുന്നു. കാരശേരി വനാതിർത്തിയിലാണ് തീ പടരുന്നത്. ഹെക്ടർ കണക്കിന് ഭൂമി കത്തിനശിച്ചു. അഗ്നിശമനസേനയും വനംവകുപ്പും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സമീപത്തെ റബ്ബർ തോട്ടത്തിലേക്കും തീ പടർന്നു. കാട്ടിൽ ആനയുണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു. കാറ്റ് അഗ്നിശമന പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു.