ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ സിപിഐഎം പ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചു

ബോംബ് സ്‌ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവർത്തകരിൽ ഒരാൾ മരിച്ചു. മുഖത്ത് ഗുരുതരമായി പരിക്കേറ്റാണ് ഷെറിൻ മരിച്ചത്. പാനൂരിൽ ബോംബ് നിർമാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ചെറിൻ്റെ മുഖത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു.
സ്‌ഫോടനത്തിൽ നാല് പേർക്ക് പരിക്കേറ്റു. ചികിത്സയിൽ കഴിയുന്ന ഒരാളുടെ നില ഗുരുതരമാണ്. സിപിഐഎം പ്രാദേശിക കമ്മിറ്റി അംഗത്തിൻ്റെ മകൻ കൂടിയായ വിനീഷിൻ്റെ കൈപ്പത്തികളാണ് മുറിച്ചുമാറ്റിയത്. പാനൂർ കൈവേലിക്കൽ മുളിയാറ്റിൽ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.