അവധിയുടെ മറവിൽ പൊന്നാനിയിൽ റോഡ് പൊളിച്ചു : പ്രദേശവാസികൾ കരാറുകാരനെ തടഞ്ഞു
പൊന്നാനി നൈയ്തല്ലൂർ ഊരംമ്പുള്ളികാവ് – ബിയ്യം പുക്കേപ്പാടം റോഡിൻ്റെ നൂറ് മീറ്ററിലധികം വരുന്ന കോൺഗ്രീറ്റ് റോഡാണ് സർക്കാർ ഓഫിസിൻ്റെ അവധിയുടെ മറവിൽ പൊളിച്ചു മാറ്റി എന്ന് ആരോപണം ഉയർന്നിട്ടുള്ളത് .
വാട്ടർ അതോറിറ്റി കരാറുകാരൻ്റെ നേതൃത്വത്തിൽ അനുമതി വാങ്ങാതെ ആണ് റോഡ് പൊട്ടിക്കുന്നത് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത് . ഇതേ തുടർന്ന് പ്രദേശവാസികൾ കരാറുകാരനെ തടയുകയായിരുന്നു.
പുതുമ നഷ്ടപ്പെടാത്ത നഗരസഭയുടെ കോൺഗ്രീറ്റ് റോഡ് നശിപ്പിച്ചതിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.
വാട്ടർ അതോറിറ്റി നഗരസഭയിൽ നിന്നും അനുമതി വാങ്ങണമെന്ന നിയമം നിൽക്കെ എല്ലാം കാറ്റിൽ പറത്തിയാണ് റോഡ് പൊട്ടിച്ചിട്ടുള്ളത് എന്നും ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത് നടക്കുന്നതെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത് .
പുലകുന്നത്ത് മണി , ധന്യ,ഗിരിഷ്, രാമദാസൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രദേശവാസികൾ പ്രധിഷേധിച്ചത് . ഇത്തരം വ്യാപക അഴിമതികൾക്കെതിരെ വിജിലൻസ് അടക്കമുള്ള അധികൃതർക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലുമാണ് പ്രദേശവാസികൾ.