‘കുറിപ്പി’നെ ‘തൂക്കാൻ’ ആടുജീവിതം, ‘മഞ്ഞുമ്മൽ’ വീഴുമോ?

സിനിമ നിർമ്മാതാക്കൾക്ക് ഒരു സിനിമ റിലീസ് ചെയ്യുകയും മികച്ച കളക്ഷൻ നേടുകയും ചെയ്യുന്നത് വലിയ കാര്യമാണ്. സമീപകാലത്ത് പല മലയാള സിനിമകളുടെയും നിർമ്മാതാക്കൾക്ക് പ്രതിഫലം പോലും ലഭിച്ചിരുന്നില്ല. ഇന്ന് കഥ മാറി. മലയാള സിനിമ ഇപ്പോൾ അതിൻ്റെ സുവർണ്ണ കാലഘട്ടം അനുഭവിക്കുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി 200 കോടി നേടിയ ഒരു ചിത്രം പ്രേക്ഷകർ കണ്ടു.
ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം മലയാളത്തിന് മറ്റൊരു സൂപ്പർ ചിത്രം കൂടി. പൃഥ്വിരാജിനെ നായകനാക്കി ഒരു ആട് ജീവിതമാണ്. റിലീസ് ചെയ്തതു മുതൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്‌സ് ഓഫീസിൽ അതിവേഗം കുതിക്കുകയാണ്. ഇപ്പോഴിതാ റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോൾ ബ്ലെസിയുടെ ചിത്രങ്ങളുടെ കളക്ഷൻ പുറത്ത് വന്നിരിക്കുകയാണ്.
പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം അഞ്ച് ദിവസത്തിൽ 75 കോടി നേടിയിരിക്കുകയാണ് ആടുജീവിതം. ഇന്നലെ കേരളത്തിൽ നിന്നുമാത്രം 4.75 കോടി രൂപയിലധികം നേടിയെന്നാണ് റിപ്പോർട്ട്. റിലീസ് ചെയ്ത് നാല് ദിവസം പൂർത്തിയാകുന്നതിന് മുൻപ് തന്നെ 50കോടി ക്ലബ്ബിൽ ആടുജീവിതം എത്തിയിരുന്നു. ഈ രീതിയിൽ ആണ് മുന്നോട്ടുള്ള പോക്കെങ്കിൽ രണ്ട് മൂന്ന് ദിവസത്തിൽ 100 കോടി ക്ലബ്ബ് ചിത്രമെന്ന ഖ്യാതിയും ആടുജീവിതം സ്വന്തമാക്കും.