April 26, 2025, 5:28 am

 യുഎഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു

യുഎഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ നൊട്ടനാലക്കല്‍ സ്വദേശി തായാട്ടുചിറ കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുഹ്യുദ്ദീന്‍ (33) എന്ന മാനുപ്പയാണ് മരിച്ചത്.

അൽഖരയിലെ ഒരു കഫറ്റീരിയയിൽ കൊറിയറായി ജോലി ചെയ്തു. ഇദ്ദേഹം ഓടിച്ചിരുന്ന ബൈക്കില്‍ കാറിടിച്ചാണ് അപകടം ഉണ്ടായത്. മാതാവ്: നാഫീസ. ഭാര്യ: ഷമീമ ബാനു.