ചൂടു കൂടിയതോടെ സംസ്ഥാനത്തെ കോഴി കര്‍ഷകരും പ്രതിസന്ധിയില്‍

സംസ്ഥാനത്തെ കോഴി കർഷകരും ചൂടിനെ തുടർന്ന് പ്രതിസന്ധിയിലാണ്. ചൂട് താങ്ങാനാവാതെ കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് കർഷകരെ പ്രതിസന്ധിയിലാക്കി. വിപണിയിൽ കോഴിയിറച്ചിയുടെ ലഭ്യത കുറഞ്ഞതോടെ കോഴിയിറച്ചിയുടെ വിലയിലും പ്രതിമാസം അൻപത് രൂപയുടെ വർധനയുണ്ടായി.
ഒരു കോഴിക്കുഞ്ഞിന് 54 രൂപ കൊടുത്ത് വാങ്ങിയാണ് മണിമലയിലെ ജിനോ വളര്‍ത്താനിട്ടിരിക്കുന്നത്. 45 ദിവസം തീറ്റയും വെള്ളവും കൊടുത്ത് വളര്‍ത്തിയാലാണ് ഇറച്ചിക്കടയില്‍ വില്‍ക്കാന്‍ പാകമാവുക. പക്ഷേ കഷ്ടപ്പെട്ട് വളര്‍ത്തി മുപ്പത് മുപ്പത്തഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും ചൂട് താങ്ങാനാവാതെ ചത്തു വീഴുകയാണ് കോഴികള്‍. ആയിരം കുഞ്ഞുങ്ങളെ വളര്‍ത്താനിട്ടാല്‍ ഇരുറെണ്ണം വരെ ചത്തു പോകുന്ന സ്ഥിതിയായെന്ന് ജിനോ പറയുന്നു.