May 31, 2025, 12:05 am

ഈസ്റ്റർ ദിനത്തിൽ ഉയർപ്പിന്‍റെ  സന്ദേശം നൽകുന്ന ഗാനം പുറത്തിറക്കി നടനും  തൃശ്ശൂരിലെ  NDA സ്ഥാനാർഥിയുമായ സുരേഷ് ഗോപി

നടനും തൃശൂർ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി ഈസ്റ്റർ ദിനത്തിൽ ഉജ്ജ്വല സന്ദേശവുമായി ഗാനം പുറത്തിറക്കി. സുരേഷ് ഗോപിക്കൊപ്പം ഭാര്യ രാധികയും ഒപ്പമുണ്ട്. നന്ദിയാൽ പാടുന്നു എന്ന ഗാനം ആലപിച്ചത്. ഫാദർ ഡോ. ജോയൽ പണ്ടാരപ്പറമ്പിൽ എഴുതിയ വരികൾക്കാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും ശബ്ദം നൽകിയത്. യേശുക്രിസ്തുവിന്‍റെ പീഡാനുഭവവും ഉയർത്തെഴുന്നേൽപ്പിന്റെ സന്ദേശവും വിവരിക്കുന്നതാണ് 5 മിനിറ്റ് ദൈർഘ്യമുള്ള ഗാനം.

ജേക്സ് ബിജോയ് ആണ് ഗാനത്തിന് ഈണം നൽകിയത്.ഈസ്റ്റർ ഗാനം പുറത്തുവന്നതിന്പി ന്നാലെ സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.അരുവിത്തുറ സെ.ജോർജ് പള്ളി, കുറവിലങ്ങാട് മാർത്ത മറിയം ഫൊറോന പള്ളി എന്നിവിടങ്ങളിൽ ക്വയറിന്‍റെ ഭാഗമായി ഗാനം ആലപിച്ചു