May 25, 2025, 3:07 am

കുഴൽമന്ദത്ത് വയോധികയുടെ കാൽ കാട്ടുപന്നി കടിച്ചു മുറിച്ച പശ്ചാത്തലത്തിൽ രണ്ട് പന്നികളെ വെടിവെച്ച് കൊന്നു

കുഴൽമന്ദത്ത് വയോധികയുടെ കാൽ കാട്ടുപന്നി കടിച്ചു മുറിച്ച പശ്ചാത്തലത്തിൽ രണ്ട് പന്നികളെ വെടിവെച്ച് കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് വെടിവെച്ചത്.

ഇന്നലെയാണ് 61കാരിയായ കുഴൽമന്ദം സ്വദേശിനിയെ കാട്ടുപന്നി ഇടിച്ചുവീഴ്ത്തുകയും കാൽ കടിച്ചുമുറിക്കുകയും ചെയ്തത്.ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്നലെ ഉച്ച മുതൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പന്നികൾക്കായി തിരച്ചിൽ നടത്തുകയായിരുന്നു.