കൊവിഡിന് പിന്നാലെ സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണത്തിൽ വൻവർദ്ധനവാണ് ഉണ്ടായത്

കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട 3,251 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. കൂടാതെ തട്ടിപ്പിന് ഉപയോഗിച്ച 5,175 മൊബൈൽ ഫോണുകളും 3,339 സിം കാർഡുകളും ബ്ലോക്ക് ചെയ്തു. പോലീസിൽ രജിസ്റ്റർ ചെയ്ത വിവിധ തട്ടിപ്പ് കേസുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
മരവിപ്പിച്ച മിക്ക ബാങ്ക് അക്കൗണ്ടുകളും ഒന്നിലധികം ആളുകൾ വാടകയ്‌ക്കെടുത്തവയാണ്. ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് പോലീസ് ബോധവൽക്കരണം നടത്തിയിട്ടും തട്ടിപ്പുകൾ തുടരുകയാണ്. സൈബർ പോലീസിൻ്റെ നിർദ്ദേശങ്ങൾ പൊതുജനങ്ങൾ അവഗണിക്കുന്നതാണ് ഇതിന് പ്രധാന കാരണം.