ലോറിയിൽ കാറിടിച്ച് രണ്ടു പേർ മരിച്ച അപകടത്തിൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

അടൂർ പട്ടാഴിമുക്കിൽ ട്രക്ക് ഇടിച്ച് രണ്ട് പേർ മരിച്ച സംഭവം ദൃക്‌സാക്ഷി വിവരിക്കുന്നു. കാറിൽ വെച്ച് അനുജയും ഹാഷിമുമായി തർക്കമുണ്ടായതായി ഏനാദിമംഗലം പഞ്ചായത്ത് അംഗം ശങ്കർ മാരൂർ പറഞ്ഞു. അപകടത്തിന് മുമ്പ് കാർ ശ്രദ്ധയിൽപ്പെട്ടതായും ക്ഷേത്രത്തിന് സമീപം കണ്ടതായും ശങ്കർ പറയുന്നു.
ഓട്ടത്തിനിടെ കാറിന്റെ ഡോർ തുറന്നു. അനുജ ഇരുന്ന ഭാഗത്തെ ഡോർ മൂന്നു തവണ തുറന്നു. കാലുകൾ പുറത്തിടുന്നത് കണ്ടിരുന്നു എന്ന് ശങ്കർ മരൂർ പറയുന്നു. കാർ പലവട്ടം വലത്തേക്ക് പാളിയിരുന്നെന്നും ശങ്കർ വെളിപ്പെടുത്തി. അമിത വേഗതയിൽ എത്തിയ കാർ ലോറിയിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് ലോറി ഡ്രൈവറിന്റെ മകൻ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിച്ചിരുന്നു.