വർക്കലയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു

വർക്കലയിൽ ട്രെയിനിടിച്ച് യുവാവ് മരിച്ചു. മണമ്പൂർ ശങ്കരമുക്ക് സ്വദേശി വൈശാഖ് (36) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.25ന് കൊല്ലത്തേക്ക് പോവുകയായിരുന്ന കൊച്ചുവേളി-യശ്വന്തപൂർ എക്സ്പ്രസ് ട്രെയിനിലാണ് സംഭവം.
റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാകാം അപകടമുണ്ടായതെന്നാണ് പൊലീസ് നിഗമനം. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.