June 2, 2025, 3:58 pm

കോഴിക്കോട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ ആത്മഹത്യ; ഉത്തരവാദി ചെക്യാട് പഞ്ചായത്ത് സെക്രട്ടറിയെന്ന് ശബ്ദ സന്ദേശം

കോഴിക്കോട് ഹെൽത്ത് ഇൻസ്‌പെക്ടറുടെ ആത്മഹത്യയ്ക്ക് ഉത്തരവാദി ചെക്യാട് പഞ്ചായത്ത് സെക്രട്ടറിയാണെന്ന് ശബ്ദ സന്ദേശം. തൻ്റെ ലീവ് അഭ്യർത്ഥന പലതവണ നിരസിച്ചതിനാൽ താൻ മാനസികമായി തളർന്നുവെന്നാണ് പ്രിയങ്കയുടെ വോയ്‌സ് മെയിലിൽ പറയുന്നത്.

ആത്മഹത്യാ കുറിപ്പിൽ പഞ്ചായത്ത് സെക്രട്ടറിയെക്കുറിച്ചും പരാമർശമുണ്ട്. കഴിഞ്ഞ ആഴ്ചയാണ് 26 കാരിയായ പ്രിയങ്കയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.