June 2, 2025, 4:02 pm

അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ

അപകീർത്തികരമായ പരാമർശം നടത്തിയതിന് കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ ആർഎൽവി രാമകൃഷ്ണൻ പോലീസിൽ പരാതി നൽകി. ചാലക്കുടി ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. വിമർശിക്കാൻ ശ്രമിക്കുന്നതായി പരാതിയിൽ പറയുന്നു. വീഡിയോയുടെ ലിങ്കും പോലീസിന് അയച്ചിട്ടുണ്ട്. 10 പേജിലധികം വരുന്ന പരാതിയാണ് നൽകിയത്. പരാതി വഞ്ചിയൂർ പോലീസിന് കൈമാറി.

സത്യഭാമയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതായി പട്ടികജാതി-പട്ടികവർഗ കമ്മീഷൻ സബ്മിഷനിൽ പറഞ്ഞിട്ടുണ്ട്. പത്തു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിയോട് നിർദേശിച്ചിട്ടുണ്ട്. കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷനും മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്.