June 2, 2025, 3:48 pm

 അഭിനേതാക്കളായ അദിതി റാവു ഹൈദരിയും സിദ്ധാര്‍ത്ഥും വിവാഹിതരായെന്ന് റിപ്പോര്‍ട്ട്

അദിതി റാവു ഹൈദരിയും സിദ്ധാർത്ഥും വിവാഹിതരായി. തെലങ്കാനയിലെ വനപർത്തിയിലെ ശ്രീരംഗപൂരിലെ രംഗനാഥ സ്വാമി മണ്ഡപം ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ഇരുവരും കുറച്ചു കാലമായി പ്രണയത്തിലായിരുന്നു.

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങിൽ തമിഴ്നാട്ടിൽ നിന്നുള്ള വൈദികർ പങ്കെടുത്തു. ഇരുവരും വിവാഹത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവാഹത്തിൻ്റെ ചിത്രങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.