June 2, 2025, 3:54 pm

ആലുവയിൽ പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ചു

ആലുവയിൽ പോലീസുകാരൻ തൂങ്ങിമരിച്ചു. ആലുവ ഈസ്റ്റ് പോലീസ് സ്‌റ്റേഷൻ എസ്ഐ ക്ലാസ് ബാബുരാജിനെ വയലിൻ്റെ കരയിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് വരെ ഡ്യൂട്ടിയിലായിരുന്നു. വിഐപി ഡ്യൂട്ടിയിലായിരുന്നു.

ആത്മഹത്യക്ക് കാരണം എന്താണെന്ന് വ്യക്തമല്ല. ആത്മഹത്യാ കുറിപ്പോ മറ്റ് വിവരങ്ങളോ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.