അയോദ്ധ്യ ധാം റെയിൽ വേ സ്റ്റേഷൻ ശുചിയാക്കുന്നതിൽ വീഴ്ച വരുത്തിയ കരാറുകാരന് 50,000 രൂപ പിഴ ചുമത്തി അധികൃതർ

അയോധ്യ ധാം റെയിൽവേ സ്റ്റേഷൻ വൃത്തിയാക്കുന്നതിൽ വീഴ്ച വരുത്തിയ കരാറുകാരനിൽ നിന്ന് 50,000 രൂപ പിഴ ചുമത്തി. ദിവസവും നൂറുകണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന സ്റ്റേഷനിൽ മാലിന്യം കുന്നുകൂടുന്നതിൻ്റെ ചിത്രങ്ങൾ സോഷ്യൽ നെറ്റ്വർക്കുകളിൽ പ്രചരിക്കുന്നുണ്ട്. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അയോധ്യധാം റെയിൽവേ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ച് രണ്ട് മാസത്തിനുള്ളിൽ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്. മാലിന്യം നിറഞ്ഞ മതിലുകളിലും പ്ലാറ്റ്ഫോമുകളിലും ആളുകൾ തുപ്പുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സ്റ്റേഷൻ അടിയന്തരമായി വൃത്തിയാക്കുന്നതിൻ്റെ വീഡിയോയും നോർത്തേൺ റെയിൽവേ പങ്കുവെച്ചു.