June 2, 2025, 3:51 pm

ചേലക്കരയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് ഇരുചക്രവാഹന യാത്രികർക്ക് പരിക്കേറ്റു

ചേലക്കരയിൽ കാട്ടുപന്നിയുടെകുത്തേറ്റ് ഇരുചക്രവാഹനയാത്രികന് പരിക്കേറ്റു. ചേലക്കാർ മേപ്പാടം ആലായിക്കുളം സ്വദേശികളായ സാലി സണ്ണി, ദിൽജു സണ്ണി എന്നിവർക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.

ഇന്നലെ രാത്രിയായിരുന്നു അപകടം. മേപ്പാടത്തുനിന്ന് ആലായിക്കുളത്തേക്കുള്ള യാത്രാമധ്യേ ഇവർ സഞ്ചരിച്ചിരുന്ന സൈക്കിളിൽ പന്നി ഇടിക്കുകയായിരുന്നു. ഇരുവരും ചേലക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.