June 1, 2025, 4:59 am

ജലപ്രതിസന്ധിക്കിടെ കുടിവെള്ളം ഉപയോഗിച്ച് കാർ കഴുകി: ബെംഗളൂരുവിൽ 22 പേർക്ക് പിഴ

രൂക്ഷമായ ജലക്ഷാമത്തിനിടെ കുടിവെള്ളം ഉപയോഗിച്ച് വാഹനങ്ങൾ കഴുകിയ 22 പേർക്ക് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) മൂന്ന് ദിവസം കൊണ്ട് 1.1 ലക്ഷം രൂപയാണ് ഇവരിൽ നിന്ന് ഈടാക്കിയത്. കാർ കഴുകൽ, പൂന്തോട്ടപരിപാലനം തുടങ്ങിയ കാര്യങ്ങൾക്കായി വെള്ളം പാഴാക്കുന്നവരിൽ നിന്ന് 5000 രൂപ പിഴ ഈടാക്കുമെന്ന് മാർച്ച് 10ന് BWSSB നോട്ടീസ് നൽകിയിരുന്നു.

ബെംഗളൂരുവിലെ തെക്കുകിഴക്കൻ ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 13 പേരിൽ നിന്നായി 65,000 രൂപ പിരിച്ചെടുത്തു. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പിഴ ചുമത്തി. ജലക്ഷാമം കണക്കിലെടുത്ത്, നഗരത്തിലെ ജനങ്ങളോട് കുടിവെള്ള ഉപഭോഗം പരിമിതപ്പെടുത്താൻ BWSSB ആവശ്യപ്പെട്ടു. ആളുകളെയും വിവരമറിയിച്ചു. ഹോളി ആഘോഷങ്ങൾക്കിടെ, BWSSB നിവാസികളോട് കാവേരിയും കുഴൽ കിണറുകളും പൂൾ പാർട്ടികൾക്കും മഴനൃത്തങ്ങൾക്കും ഉപയോഗിക്കരുതെന്ന് നിർദ്ദേശിച്ചു.