May 15, 2025, 12:53 am

’11 മണിക്ക് മുമ്പ് മുറിയില്‍ എത്തണം,ഇല്ലെങ്കിൽ സസ്പെൻഷൻ’; ഉത്തരവിനെതിരെ എൻഐടിയില്‍ വിദ്യാർത്ഥി സമരം

കോഴിക്കോട് എൻഐടിയിൽ രാത്രി 11നു ശേഷം നിരോധനമേർപ്പെടുത്തിയതിന് എതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധ സമരം. കോളേജിലേക്ക് പ്രവേശിക്കാനുള്ള എല്ലാ ഗേറ്റുകളും വിദ്യാർത്ഥികൾ തടഞ്ഞു. അധ്യാപകർ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് കാമ്പസിലേക്ക് പ്രവേശനം അനുവദിക്കില്ല.

കഴിഞ്ഞ ദിവസമായിരുന്നു കർശന നടപടികൾ ക്യാമ്പസ്സിനുള്ളിൽ സ്വീകരിക്കാൻ ഡീനിന്റെ ഉത്തരവ് വന്നത്. 12:00 മണിക്ക് ശേഷം വിദ്യാർത്ഥികൾക്ക് ക്യാമ്പസിൽ പ്രവേശിക്കാനോ പുറത്തുപോകാനോ പാടില്ല. നൈറ്റ് കര്‍ഫ്യൂ കര്‍ശനമായി പാലിക്കുന്നതിന്റെ ഭാഗമായാണ് ഡീന്‍ പുതിയ ഉത്തരവിറക്കിയത്.